‘പങ്കാളിയുടെ ശല്യം സഹിക്കാൻ കഴിയുന്നില്ല’, കുറിപ്പ് എഴുതിവെച്ച് പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു: സംഭവം മുംബൈയിൽ

suicide

മുംബയിൽ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിജയ് സാലുങ്കെ (38) എന്നയാളെയാളെയാണ് കഴിഞ്ഞ ദിവസം പ്രതീക്ഷ നഗറിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷാഹു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഇയാളെന്ന് റിപ്പോർട്ടുകൾ വ്യകതമാക്കുന്നു.

ALSO READ: ജേഷ്ഠൻ്റെ വിധവയെ വിവാഹം കഴിച്ചതിന് അനുജനെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം യുപിയിലെ ഭാഗ്പതിൽ

യുവാവിന്റെ മരണശേഷം പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പങ്കാളിയുടെ ശല്യം സഹിക്കാൻ കഴുയാത്തത് കൊണ്ട് താൻ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്. സംഭവ സമയത്ത് യുവാവിന്റെ പങ്കാളിയും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു.

ALSO READ: ‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’; കൂടുതൽ ആക്റ്റീവ് ആയി കാണുന്നു; മറുപടി നൽകി അഭയ ഹിരൺമയി

പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സീലിംഗ് ഫാനിൽ തൂങ്ങിയാണ് സാലുങ്കെ ജീവനൊടുക്കിയത്. മരണത്തിൽ അന്വേഷണം തുടരുകയാണെന്നും, പ്രാഥമിക നിഗമനപ്രകാരം ആത്മഹത്യയായിത്തന്നെയാണ് കേസ് പരിഗണിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News