തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി മേഖലയില്‍ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ കുത്തിക്കൊലപ്പെടുത്തി. അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
ദീപക് മാക്സ് (20) എന്നയാളാണ് പിടിയിലായത്. ഇയാളെ ഗോവിന്ദ്പുരിയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് സെയ്ന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഡിഡിഎ ഫ്ലാറ്റുകള്‍ക്ക് സമീപം അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിര്‍ത്തെന്നും തിരിച്ച് വെടിവെച്ചപ്പോൾ ദീപക്കിന് കാലില്‍ വെടിയേറ്റതായും അദ്ദേഹം അറിയിച്ചു.
Read Also: ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; കർശന നിർദേശവുമായി സുപ്രീം കോടതി
ഇയാളില്‍ നിന്ന് അത്യാധുനിക ആയുധം കണ്ടെടുത്തിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ കിരണ്‍ പാല്‍ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലിരിക്കെ സ്‌കൂട്ടിയില്‍ പോകുകയായിരുന്ന മൂന്ന് പേരെ തടഞ്ഞുനിര്‍ത്തി. പുലര്‍ച്ചെ 5.30 ഓടെ ഗോവിന്ദ്പുരിയുടെ 13-ാം നമ്പര്‍ പാതയ്ക്ക് സമീപമായിരുന്നു ഇത്.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി കോണ്‍സ്റ്റബിളിന് നേരെ കല്ലെറിഞ്ഞു. കോണ്‍സ്റ്റബിള്‍ സ്‌കൂട്ടിയുടെ താക്കോല്‍ എടുത്ത് സംശയം തോന്നിയ മൂവരോടും അന്വേഷിച്ചു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് പ്രതി കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here