മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി പൊലീസ് സഹകരണ സംഘം

സര്‍വീസില്‍ ഇരിക്കെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഏര്‍പ്പെടുത്തിയ കുടുംബ സഹായനിധി വിതരണം ചെയ്തു. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റും ഇന്റലിജന്‍സ് മേധാവിയുമായ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ.ഷേയ്ക്ക് ദര്‍വ്വേഷ് സാഹെബ് അപകടത്തില്‍ മരണപ്പെട്ട അജയകുമാര്‍ , ഹിരണ്‍രാജ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് തുകയും ലാല്‍ ,അനില്‍കുമാര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സിപിഎഎസും വിതരണം ചെയ്തു.

ALSO READ: അപൂര്‍വ രോഗ ചികിത്സാ രംഗത്തെ നിര്‍ണായക ചുവടുവയ്പ്പായി കെയര്‍ പദ്ധതി മാറും: മുഖ്യമന്ത്രി

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്‍ , കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് ആര്‍ പ്രശാന്ത് ,കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, ജോയിന്റ് സെക്രട്ടറി എം എം അജിത്കുമാര്‍,കെ പി ഒ എ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരന്‍,തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് ഡി ഷിബുകുമാര്‍, സിറ്റി ജില്ല സെക്രട്ടറി എസ്എസ് ജയകുമാര്‍, കെപിഎ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് ടി വിജു ,സിറ്റി ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റും കെപിഒഎ സംസ്ഥാന സെക്രട്ടറിയുമായ സിആര്‍ ബിജു സ്വാഗതവും സംഘം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍കെ ജ്യോതിഷ് എന്നിവരും സംസാരിച്ചു.

ALSO READ: കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കാണ് വരുന്നത്, കേരളത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ പോവുകയാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News