പാടവും തോടും കടന്ന് കള്ളനെ പിടിക്കാൻ ലൂസി ഓടിയത് ഒന്നരക്കിലോമീറ്റർ

ഒന്നരക്കിലോമീറ്റർ പാടവും തോടും മറികടന്ന് ലൂസി കൃത്യമായെത്തി നിന്നത് മാല മോഷ്ടിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ വീട്ടിൽ. പുലർച്ചെ പശുവിനെ കറക്കാൻ പോയ ഉഷാകുമാരിയുടെ മാല തൊഴുത്തിനടുത്ത് പതുങ്ങി നിന്ന വിജയകുമാർ പൊട്ടിക്കുകയായിരുന്നു. പിടിവലിയിലും ബഹളത്തിലും വീട്ടുകാരും സമീപവാസികളും ഉണർന്നതോടെ വിജയകുമാർ ഓടി രക്ഷപ്പെട്ടു. ഇതിനിടെ മാലയും നിലത്തു വീണിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിൽ മാലയോടൊപ്പം വിജയകുമാറിന്റെ ഷർട്ടിൽ നിന്ന് കീറിപ്പോയ ഒരു കഷ്ണവും ലഭിച്ചു.

also read :തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചിറ്റൂർ പൊലീസും പാലക്കാട്ടു നിന്നു ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി . കീറിപ്പോയ ഷർട്ടിന്റെ കഷ്ണത്തിൽ നിന്ന് മണം പിടിച്ച പോലീസ് നായ ലൂസി പോലീസിനെ കൃത്യമായി ഒന്നരകിലോമീറ്റർ മാറിയുള്ള പ്രതിയുടെ വീട്ടിൽ കൊണ്ടെത്തിച്ചു, നെൽപ്പാടങ്ങളും കൈത്തോടുകളും കടന്ന് മറ്റു തോട്ടങ്ങളിലൂടെയും പറമ്പുകളിലൂടെയും സഞ്ചരിച്ചാണ് വിജയകുമാറിന്റെ വീട്ടിലെത്തിയത്.

also read :കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് നാട്ടുകാർ

ലാബ്രഡോർ ഇനത്തിൽ പെടുന്ന നായയാണ് ലൂസി. ആദ്യം മാവോയിസ്റ്റ് പരിശോധനാസംഘത്തിലുണ്ടായിരുന്ന ലൂസിയെ പിന്നീടാണ് കുറ്റവാളികളെ കണ്ടെത്താനുള്ള സംഘത്തിലേക്ക് മാറ്റിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News