എറണാകുളത്ത് പൊലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

POLICE

എറണാകുളം പിറവം രാമമംഗലത്ത് പോലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ മാമ്മലശേരി എള്ളികുഴി വീട്ടിൽ എ.സി ബിജു ആണ് മരിച്ചത്. 52 വയസ്സായിരുന്നു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9.30 ഓടെയാണ് മാമ്മലശ്ശേരിയിലെ വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പുറത്ത് കാണാതായതിനെ തുടർന്ന് സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ALSO READ; മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ റീന കുവൈറ്റിൽ നഴ്സ് ആണ്. ആൻമരിയ, അലൻ, എന്നിവർ മക്കളാണ്.

ENGLISH NEWS SUMMARY: The driver was found dead by police at Ramamangalam in Ernakulam. AC Biju, the CPO driver of Ramamangalam police station, died at Mammalaseri Ellikuzhi house. He was 52 years old.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News