ദിയക്ക് തുണയായി പൊലീസ്; സമയത്തെ ഓടിത്തോൽപ്പിച്ച് പരീക്ഷയിലേക്ക്

പരീക്ഷയിൽ ഹാൾടിക്കറ്റ് എടുക്കാൻ മറന്ന വിദ്യാർത്ഥിനിയ്ക്ക് തുണയായി കേരള പൊലീസ്. പാലക്കാട് നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി, എലവഞ്ചേരി തെക്കുമുറി ഹൗസിൽ സി.ജനാർദനന്റെ മകൾ ജെ ദിയ ഹാൾടിക്കറ്റ് എടുക്കാൻ മറന്നു വഴിയരികിൽ നിന്ന് കരയുന്നതാണ് പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ എസ് സുഭാഷ് കണ്ടത്.

Also Read: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

പിന്നെ ഒന്നും നോക്കിയില്ല. തന്റെ ബൈക്കിൽ ദിയയുമായി പോയി ഹാൾടിക്കറ്റ് എടുത്തു പരീക്ഷയ്ക്ക് 10 മിനുട്ടു മുൻപ് ദിയയെ പരീക്ഷ ഹാളിലെത്തിച്ചു. പരീക്ഷ തന്നെ നഷ്ടപ്പെടുമെന്ന് ഭയന്ന കുട്ടിയെ യാതൊരു പരിചയവും കൂടാതെ തന്നെ സഹായിക്കാൻ മനസ് കാണിച്ച എസ് സുഭാഷിന് നാടൊട്ടുക്ക് അഭിനന്ദനപ്രവാഹമാണ്.

Also Read: ‘ആ ചുംബനം വ്യോമസേനയുടെ അന്തസ്സ് വ്രണപ്പെടുത്തി’, ഫൈറ്റർ സിനിമക്കെതിരെ ഉദ്യോഗസ്ഥൻ്റെ വക്കീൽ നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News