മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. രാജേഷ് രമണൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാർട്ട്‌ പിക്സ് യൂട്യൂബ് ചാനൽ, ചില്ലക്കാട്ടിൽപ്രാക്കുളം എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവർക്കെതിരെയാണ് കേസ്.

ALSO READ: മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

പ്രതികൾ മേയർക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നാണ് എഫ്‌ഐആർ. അതേസമയം മേയർക്ക് അശ്ലീല സന്ദേശമച്ച വാട്സ്ആപ്പ് ഉടമയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

ALSO READ: ‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News