താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം.
അമ്മയിൽ അംഗത്വം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന മട്ടിൽ നടിയെ ഇടവേള ബാബു എറണാകുളം കലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് ഫ്ലാറ്റിലെത്തിയ നടിയോട് അപമര്യാദയായി ഇടവേള ബാബു പെരുമാറി എന്നുമാണ് കേസ്.
ഇതിനോടനുബന്ധിച്ച് നടൻ മുകേഷിനെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തൃശൂർ വടക്കാഞ്ചേരിയിൽ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് നടൻ പീഡനശ്രമം നടത്തി എന്നാണ് മുകേഷിനെതിരെയുള്ള പരാതി. നടിയുടെ പരാതിയെത്തുടർന്ന് വടക്കാഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ആണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here