അശ്ലീല വീഡിയോക്ക് പിന്നാലെ പീഡന പരാതിയും; എച് ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെതിരെ കേസെടുത്ത് പൊലീസ്

ജെഡിഎസ് അധ്യക്ഷൻ എച് ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമണ പരാതിയുമായി യുവതി. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടയിൽ പ്രജ്വൽ പലതവണ പീഡിപ്പിച്ചിട്ടുണ്ടന്നാണ് യുവതിയുടെ പരാതി. പരാതിയിന്മേൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ‘വർഗ്ഗീയ പ്രചാരണം നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്‌തു’, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി കെ സനോജ്

സാമൂഹ്യമാധ്യമങ്ങളിൽ പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചതും വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചതിന് പിന്നാലെയാണ് പീഡന ആരോപണം പുറത്തുവന്നിരിക്കുന്നത്. കൂടുതൽ സ്ത്രീകൾ പ്രജ്വലിനെതിരെ പരാതിയുമായി രംഗത്തുവന്നേക്കുമെന്നും സൂചനയുണ്ട്. പുറത്തുവന്ന അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Also Read: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് നൽകി

കർണാടകയിൽ ജെഡിഎസ് എൻഡിഎയുടെ സഖ്യകക്ഷിയായി ചേർന്നിരുന്നെങ്കിലും പുറത്തുവന്ന വിഡിയോയെക്കുറിച്ചും പീഡന പരാതികളെ കുറിച്ചും ഒന്നും പ്രതികരിക്കാനില്ലെന്നാണ് ബിജെപി പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിലാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. അതിന് രണ്ട് ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന് പറയപ്പെടുന്ന അശ്ലീല വീഡിയോ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News