പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തത സതിയമ്മക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ ,പ്രസിഡൻറ് ജാനമ്മ ,വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും കേസിൽ പ്രതികളാണ്.
ALSO READ: യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു
പ്രതികളിൽ ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യു ഡി എഫ് ആരോപണം.
ALSO READ: ‘പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി’, സതിയമ്മക്കെതിരെ കേസ്
അതേസമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് നടപടിയിൽ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. വ്യാജരേഖ ചമച്ചതിന് കൃത്യമായ തെളിവുണ്ടെന്ന് പറഞ്ഞ മന്ത്രി ഇതിന് കൂട്ടുനിന്നവർക്കെതിരെയും നടപടി വേണമെന്നും, കോൺഗ്രസ് നേതാക്കൾ കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നും കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here