പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്കായി 830 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ആംആദ്മി നേതാവിനെതിരെ കേസ്. ആംആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് പ്രസിഡന്റ് ഇസുദാന്‍ ഗാധ്വിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഗാധ്വിയുടെ ട്വീറ്റ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്.
ഏപ്രില്‍ 28നായിരുന്നു മന്‍കി ബാത്തിനും കേന്ദ്രസര്‍ക്കിരുമെതിരായ ഗാധ്വിയുടെ ട്വീറ്റ്. മന്‍ കി ബാത്തിന്റെ വില 8.3 കോടി രൂപയാണെന്നും നൂറ് എപ്പിസോഡുകള്‍ക്കുമായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു എന്നുമായിരുന്നു ഗാധ്വിയുടെ ആരോപണം. ഇത് വളരെ കൂടുതലാണ്. ബിജെപി പ്രവര്‍ത്തകരാണ് ഇത് ഏറ്റവും അധികം കേള്‍ക്കുന്നത് എന്നതുകൊണ്ട് അവര്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ഗാധ്വി പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തത്.
പൊലീസ് നടപടിക്കെതിരെ ആംആദ്മി രംഗത്തെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here