ഹരിയാനയിലെ നൂഹിൽ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനങ്ങൾ ആക്രോശങ്ങൾ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂഹിൽ വിവിധയിടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം സ്റ്റേഷൻ വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളിൽകയറി ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്കുനേരെ വെടിയുതിർത്തുവെന്ന് സൈബർ സെൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, സംഘർഷങ്ങൾക്ക് കാരണമായതായി പറയുന്ന മോനുമാനേസിറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ബജ്‍റംഗ്ദള്‍ നേതാവായ മോനു മനേസര്‍ പങ്കുവെച്ച വീഡിയോ സംഘര്‍ഷത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. നൂഹിലെ ഘോഷയാത്രയിൽ താന്‍ പങ്കെടുക്കുമെന്നാണ് ഒളിവിൽ കഴിയുന്ന മോനു മനേസർ വീഡിയോയില്‍ പറഞ്ഞത്. രാജസ്ഥാനിൽ രണ്ട് മുസ്‍ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന കേസിൽ പൊലീസ് അനേഷിക്കുന്ന ആളാണ് മോനു. ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ രണ്ടു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.
also read; ഗ്യാന്‍വാപി; സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here