അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചിട്ടു. മംഗളൂരുവിലാണ് സംഭവം നടന്നത്. സൈഫുല്ല ഖാന്‍ എന്ന ഷാഫിക്കാണ് (36) വെടിയേറ്റത്. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read- വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം; ഹീറോയ്ക്ക് സ്മാരകം ഒരുക്കാന്‍ സൈന്യം
കൊടുംകുറ്റവാളിയായ യുവാവിനെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ ജയനഗര്‍ എസ്.ഐ എന്‍. നവീന്റെ നേതൃത്വത്തില്‍ ദൊഡ്ഡ ദനന്തി അയനൂരില്‍ ചെന്നതായിരുന്നു പൊലീസ് സംഘം. നാഗരാജ് എന്ന പൊലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിയുതിര്‍ത്തത്.
ഷാഫിക്കെതിരെ ശിവമോഗ ദൊഡ്ഡപ്പേട്ട സ്റ്റേഷനില്‍ മാത്രം 16 കേസുകള്‍ ഉണ്ടെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ മിഥുന്‍ കുമാര്‍ പറഞ്ഞു. തുംഗനഗര്‍, ജയനഗര്‍, കുംസി പൊലീസ് സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കവര്‍ച്ച, മയക്കുമരുന്ന് തുടങ്ങിയവയാണ് കേസുകള്‍. പ്രതിയുടെ ജീവന് ഭീഷണിയില്ലെന്നും എസ്.പി പറഞ്ഞു.
Also Read- ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here