നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു.
Also read: ഓരോ ശ്വാസവും വിലപ്പെട്ടതാണ്; സുരക്ഷാ മുൻകരുതലുകൾ എടുത്ത എല്ലാവരെയും അഭിനന്ദിച്ച് എംവിഡി
തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെയാണ് നടി പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി നല്‍കിയത്. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
Also read: കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹണി റോസ് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവണിക്കുകയാണ് പതിവെന്നും നടി തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here