‘ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണം; പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണം’: മുഖ്യമന്ത്രി

ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണമെന്നും ഇതില്‍ പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരു വിളിച്ചാലും ഫോട്ടോ എടുക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ട്. ഇതില്‍ പൊലീസ് സേനയ്ക്ക് തികഞ്ഞ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ALSO READ:‘കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു’: മുഖ്യമന്ത്രി

ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നത്. മഹാഭൂരിഭാഗവും കാര്യക്ഷമമായി ജോലിചെയ്യുന്നവരാണ്. എട്ട് വര്‍ഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പൊലീസ് അഴിമതി തടയാനും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായി. ഈ സര്‍ക്കാരിന്റെ കാലത്ത് 4702 മിന്നില്‍ പരിശോധന നടന്നു. രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:തീരദേശ, പുഴ, കനാല്‍ പുറമ്പോക്ക് പട്ടയം പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും:  മന്ത്രി കെ.രാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News