കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് സിദ്ധിഖിന്റെ തന്നെ കാര്‍

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകത്തില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ധിഖിന്റെ കാര്‍ തന്നെയാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ കണ്ടെത്തിയത്. ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

Also Read- പീഡിപ്പിച്ചെന്ന് കാണിച്ച് ഷിബിലിക്കെതിരെ ഫര്‍ഹാനയുടെ പോക്‌സോ കേസ്, പിന്നീട് സൗഹൃദം; ഇന്ന് കൊലക്കേസില്‍ ഇരുവരും പ്രതിസ്ഥാനത്ത്

നേരത്തേ സിദ്ധിഖിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വ്യാപാരിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു സ്ത്രീയേയും പുരുഷനേയും വീഡിയോയില്‍ കാണാം. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതുകാണാം. ഇതിന് ശേഷം ഒരു സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്നു കൊടുക്കുന്നതും പിന്നാലെ രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.ടി.എം വഴിയും ഗൂഗിള്‍ പേ വഴിയും പണം പിന്‍വലിച്ചതാണ് കേസില്‍ തുമ്പായത്. പ്രതികളായ ഫര്‍ഹാനയും ഷിബിലിയും നിലവില്‍ ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ട്രെയിന്‍ മാര്‍ഗം തിരൂരില്‍ എത്തിക്കും. ഇവരെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Also Read- കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധിഖ് വീട്ടില്‍ നിന്ന് പോയത്. അന്ന് ഒളവണ്ണയിലെ ഹോട്ടലില്‍ എത്തിയപ്പോള്‍, രണ്ടാഴ്ചയായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാര്‍ ചൂണ്ടിക്കാട്ടി. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ധിഖും ഷിബിലിയും ഫര്‍ഹാനയും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് വിവരം. വൈകീട്ട് മുതല്‍ സിദ്ധിഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിദ്ധിഖിന്റെ എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News