അമ്മയുടെയും മകന്റെയും മൃതദേഹം ബെഡ് ബോക്‌സില്‍; മൂത്തമകനെ കാണാനില്ല

മഹാരാഷ്ട്രയില്‍ അമ്മയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമരാവതിയിലാണ് സംഭവം. ബെഡ് ബോക്‌സിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നീലിമ ഗണേഷ് കപ്സെ (45), ഇവരുടെ മകന്‍ ആയുഷ് കപ്സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

also read- പുതുപ്പള്ളിയിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരും; കെ ബി ഗണേഷ് കുമാർ

രണ്ട് ദിവസമായി വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ നീലിമയുടെ ബന്ധുക്കളെ വിവരമറിയിച്ചു. നാഗ്പൂരിലുണ്ടായിരുന്ന ബന്ധുക്കള്‍ സ്ഥലത്തെത്തുകയും വീട് പൂട്ടിക്കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലും പിന്‍വാതില്‍ അടച്ച് പൂട്ടിയ നിലയിലാണെന്നും കണ്ടെത്തി. വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്.

also read- സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

കട്ടിലില്‍ നിന്ന് രക്തം ഒഴുകി പടര്‍ന്നതും ദുര്‍ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം യുവതിയുടെ മൂത്തമകനെ കാണാതായതായി അയല്‍വാസികള്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News