കോഴിക്കോട്ടെ കൊലപാതകം; സിദ്ധിഖിന്റെ രണ്ട് എടിഎം കാര്‍ഡുകളും ആധാറും കണ്ടെടുത്തു

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. കൊല്ലപ്പെട്ട വ്യാപാരി സിദ്ധിഖിന്റെ രണ്ട് എടിഎം കാര്‍ഡുകളും ആധാറും കണ്ടെടുത്തു. ഇത് കൂടാതെ സിദ്ധിഖിന്റെ വസ്ത്രത്തിന്റെ ഭാഗങ്ങള്‍, മൃതദേഹം മുറിക്കാനുപയോഗിച്ച ഇലക്ട്രിക് കട്ടറും പൊലീസ് കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ചീരട്ടാമലയില്‍ പ്രതികളുമായി എത്തി നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെടുത്തത്.

സിദ്ധിഖിന്റെ കൊലയ്ക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് വ്യക്തമാക്കിയിരുന്നു. കൃത്യമായ ആസൂത്രണം നടത്തിയാണ് പ്രതികള്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയത്. ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം പ്രതികള്‍ സിദ്ധിഖിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. പ്രതികള്‍ സിദ്ധിഖിന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം നടന്നത് ഈ മാസം പതിനെട്ടിനാണ്. സംഭവ ദിവസം പ്രതികളായ ഫര്‍ഹാന ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ കയറി. മറ്റഅ രണ്ട് പ്രതികളായ ഷിബിലിയും ആഷിഖും മറ്റൊരു ട്രെയിനില്‍ സ്ഥലത്തേക്ക് എത്തി. റൂം എടുത്ത് സംസാരിക്കുന്നതിനിടെ സിദ്ധിഖിനെ അവിടേയ്ക്ക് വിളിച്ചുവരുത്തി നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായതോടെ പ്രതികള്‍ സിദ്ധിഖിനെ അടിച്ച് താഴെയിട്ടു. പ്രശ്‌നമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഫര്‍ഹാന കൈയില്‍ ചുറ്റിക കരുതിയിരുന്നു. ചുറ്റിക വാങ്ങി ഷിബിലി സിദ്ധിഖിന്റെ തലയ്ക്കടിച്ചു. ഈ സമയം ആഷിഖ് സിദ്ധിഖിന്റെ നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ മാനാഞ്ചിറയില്‍ പോയി ട്രോളി വാങ്ങി. ബാത്ത്‌റൂമില്‍ വെച്ചാണ് മൃതദേഹം കട്ട് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News