ആലുവയിൽ നിന്നും കാണാതായ 12 വയസുകാരി പെൺകുട്ടിയെ കണ്ടെത്തി

ആലുവയിൽ എടയപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി.അങ്കമാലി റെയിൽവേ ലൈനിനു സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത്.

മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുള്ള സ്ഥലം കണ്ടെത്തിയത്.പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

also read: കുടുംബ വഴക്കിനെത്തുടർന്ന് അരുംകൊല; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഇന്ന് വൈകിട്ട് നാലര മുതലാണ് കാണാതായത്. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. കൊൽക്കത്തയിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചാണ് കുട്ടി വീട് വിട്ടതെന്ന് സൂചന. ഇതിനായി കുട്ടി സുഹൃത്തിന്റെ സഹായം തേടി.രണ്ട് മാസം മുൻപാണ് കുട്ടി കൊൽക്കത്തയിൽ നിന്നും കേരളത്തിലെത്തിയത്

also read: സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ? മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News