‘മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹമില്ല’;ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി

കോഴിക്കോട് കോഴിക്കോട് മലാപറമ്പില്‍ ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

Also Read- ബാലസോർ ട്രെയിൻ അപകടം പ്ലാൻ ചെയ്ത അട്ടിമറിയോ? കോറമണ്ഡൽ ട്രെയിനിന് ലഭിച്ചത് തെറ്റായ സിഗ്നൽ

ഇരുവരും നിത്യ രോഗികളായിരുന്നു. അലോപ്പതി ഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മെഡിക്കല്‍ കോളേജ് എ സി പി സുദര്‍ശന്‍ വ്യക്തമാക്കി

Also Read- ‘ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നത് കണ്ടു; ഒരാളുടെ മുഖം വികൃതമായിരുന്നു’; ഒഡീഷ ട്രെയിനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News