ബ്രിജ് ഭൂഷണിനെതിരായ കേസുകള്‍: ഒരു കേസിന്‍റെ എഫ്ഐആര്‍ പകര്‍പ്പ് സമരക്കാര്‍ക്ക് നല്‍കി ദില്ലി പൊലീസ്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ എടുത്ത രണ്ട് കേസുകളിലൊന്നിന്‍റെ എഫ്ഐആര്‍ പകര്‍പ്പ് സമരക്കാര്‍ക്ക് നല്‍കി ദില്ലി പൊലീസ്. പോക്‌സോ പ്രകാരം റജിസ്റ്റർ ചെയ്ത എഫ്ഐആ പകർപ്പ് ഗുസ്തിക്കാർക്ക് നൽകിയില്ല. ആ റിപ്പോര്‍ട്ട് അതിജീവിതയുടെ കുടുംബത്തിന് മാത്രമേ നൽകൂവെന്നാണ് ദില്ലി പൊലീസ് ഗുസ്തി താരങ്ങളെ അറിയിച്ചത്.

അതേസമയം  താൻ രാജിവെക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ബ്രിജ് ഭൂഷൺ. താൻ കുറ്റവാളിയല്ലെന്നാണ്   ബ്രിജ് ഭൂഷൺ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.  ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി  നല്‍കിയരിന്നു. ഹര്‍ജി പരിഗണിച്ച കോടതിയാണ് ദില്ലി പൊലീസിനോട് ബ്രിജ് ഭൂഷണിനെതിരെ കേസുടുക്കാന്‍ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News