ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി സൂചന. കുട്ടിയുടെ ശരീരത്തിലാകെ മുറിവുകളുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും സൂചനയുണ്ട്. ഇക്കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലേ വ്യക്തമാകുകയുള്ളൂ.
Also read- പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്
ഇന്നലെയാണ് ബിഹാര്‍ സ്വദേശിയുടെ ആറ് വയസുകാരിയായ മകളെ കാണാതാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി അസ്ഫാക് ആലം അറസ്റ്റിലായി. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here