കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും നൗഷാദിനെ ക്രൂരമായി മര്‍ദിച്ചു; മരിച്ചെന്നു കരുതി ഉപേക്ഷിച്ചതെന്ന് പൊലീസ്

നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടകവീട്ടില്‍ നിന്ന് പോയി. മരിച്ചെന്നു കരുതി നൗഷാദിനെ ഉപേക്ഷിച്ചു പോയതാകാമെന്നും പൊലീസ് പറയുന്നു.

Also Read- ബസിനുള്ളില്‍ നിന്ന് വിദഗ്ധമായി പോക്കറ്റടിച്ചു; സിസിടിവിയില്‍ കുടുങ്ങി യുവതി

ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയത്. അവശനിലയിലായ നൗഷാദ് പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, അഫ്‌സനയ്‌ക്കെതിരെ എടുത്ത കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് പറഞ്ഞു. ജാമ്യത്തെ പൊലീസ് എതിര്‍ക്കില്ല. എന്നാല്‍ പൊലീസിനെ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Also Read- വിശക്കുന്നവർക്ക് ഭക്ഷണം എടുത്ത് കഴിക്കാം; ‘സ്നേഹ അലമാര’യുമായി ഡി വൈ എഫ് ഐ

2021 നവംബറില്‍ നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഒന്നര വര്‍ഷം മുന്‍പ് നൗഷാദിനെ കൊന്ന് കുഴിച്ചിട്ടതായി അഫ്‌സാന മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പരുത്തിപ്പാറയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയില്‍ അഫ്‌സാനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നൗഷാദിനെ പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News