ആലുവയിലെ കൊലപാതകം; പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം; ഒരു മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തല്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിന് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നും പോക്‌സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ ഒരു മാസം ദില്ലി ജയിലില്‍ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.

also read- തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

ദില്ലി ഗാസിയാബാദില്‍ 2018ലാണ് അസഫാക് ആലം ജയില്‍ ശിക്ഷ അനുഭവിച്ചത്. അന്ന് ഒരു മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. അതേസമയം പ്രതിയുടെ കസ്റ്റഡി സംബന്ധിച്ച പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പോക്‌സോ കോടതി പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ആലുവയില്‍ നടന്നു. കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.

also read- തടവറയിൽ മകന്റെ ചിത്രങ്ങൾ കൊണ്ട് നിറച്ചു ; തടവുകാരന് അധികൃതരുടെ സർപ്രൈസ് സമ്മാനം

കഴിഞ്ഞ ദിവസമാണ് ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. വൈകിട്ടോടെയാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക് ആലമാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആലുവ മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News