വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസിന് നിയമോപദേശം. നിയമ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം എടുത്ത കേസില്‍ നടപടി തുടരാമെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.

also read- ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക.
നിയമോപദേശം വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

also read- പ്രിഗോഷിനെ കൊലപ്പെടുത്തിയെന്നത് കള്ളം; ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News