ഡി ജെ പാര്‍ട്ടികളിലെ പരിശോധന കര്‍ശനമാക്കി പൊലീസ്

കൊച്ചിയില്‍ ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളിലെ പരിശോധന കര്‍ശനമാക്കി സിറ്റി പൊലീസ്. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ കൂടുതല്‍ ഷാഡോ പൊലീസിനെ അടക്കം വിന്യസിച്ചു നിരീക്ഷണം ശക്തമാക്കി കഴിഞ്ഞു.

Also Read: മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതി ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം രാത്രി കൊച്ചികടവന്ത്രയിലെ ഹോട്ടലില്‍ ഡിജെ പാര്‍ടിക്കിടെ ഉണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി വാങ്ങിയശേഷമേ പ്രവേശനം അനുവദിക്കുക, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്ക് പൊലിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Also Read: തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നതായിരിക്കും പൊലീസ് പരിശോധിക്കുക. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കും. ഹോട്ടല്‍ ഉടമകളാണ് പാര്‍ടികള്‍ സംഘടിപ്പിക്കുന്നതെങ്കില്‍ അവരും പ്രതികളാകും. ആഘോഷ ദിനങ്ങള്‍ അടുത്തു വരുന്നതിനാല്‍ ഡി ജെ പാര്‍ട്ടികളില്‍ വ്യാപകമായി രാസലഹരി ഉപയോഗിക്കാന്‍ സാധ്യത കണക്കിലെടുത്തുമാണ് അന്വേഷണ ഏജന്‍സികള്‍ നിയന്ത്രണം കടുപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News