ദുബായിൽ വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പൊലീസ്​. റമ്ദാൻ പ്രമാണിച്ച്‌ യുഎഇയിൽ ഭിക്ഷാടന ടൂറിസ്റ്റുകൾ വരുന്നതെന്നാണ്​ അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്​. ഏപ്രിൽ 13 വരെ നീണ്ടുനിൽക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി നിരവധി പേരെ ദുബായി പൊലീസ്​ പിടികൂടി കഴിഞ്ഞു.

ALSO READ: കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

കാമ്പയിനിന്‍റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ്​ പരിശോധന ശക്​തമാക്കി​. ​യാചകർ സ്ഥിരമായി എത്തുന്നിടത്താണ് പരിശോധന. മറ്റു എമിറേറ്റുകളിലും യാചനക്കെതിരെ ശക്​തമായ നടപടിയാണ്​ സ്വീകരിച്ചുവരുന്നത്​. അജ്മാന്‍ എമിരേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്​. റാസൽഖൈമയിൽ 34 പേർ പിടിയിലായി.

അജ്മാന്‍ പൊലീസ് ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചിൽ സംഘത്തെ രൂപീകരിച്ച് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നതായും പൊലീസ് അറിയിച്ചു.

ALSO READ: വിവിധ ആവശ്യങ്ങൾക്ക് സഹായിക്കാം എന്ന് പറഞ്ഞ് പണം വാങ്ങി; എറണാകുളത്ത് സാമ്പത്തിക തട്ടിപ്പ് വീരൻ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News