ഒരു നാടിനെ ഒന്നാകെ വിറപ്പിച്ച കുറ്റവാളി, സ്ത്രീകളെ മാത്രം ആക്രമിച്ചു; ആവസാനം ര​ക്ഷപ്പെടുന്നതിനിടയിൽ കാലൊടിഞ്ഞ് പൊലീസ് പിടിയിലായി

Criminal

നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയ കുറ്റവാളി അവസാനം പിടിയിലായി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളിയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്. സ്ത്രീകളെ മാത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന രാജ്‌കുമാര്‍ എന്ന കുറ്റവാളിയെയാണ് പൊലീസ് രക്ഷപ്പെട്ടോടുന്നതിനിടയിൽ പിടികൂടിയത്.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടോടുന്നതിനിടെ പാലത്തിനു മുകളില്‍ നിന്നും ചാടിയ രാജ് കുമാറിന്റെ ഒരു കാല്‍ ഒടിഞ്ഞ അവസ്ഥയിലാണ് പിടികൂടിയത്. ഒട്ടേറെ സ്ത്രീകളെയാണ് ഇയാൾ ഉപദ്രവിച്ചത്. കാലിമേയ്ക്കാനും മറ്റും ഒറ്റക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെ ആക്രമിക്കുകയും ലൈംഗിക അതിക്രമത്തിനു പുറമേ അവരെ ഇയാൾ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നു.

Also Read: കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ വഖഫ് ബോര്‍ഡെന്ന് വ്യാജ വാര്‍ത്ത പത്രത്തില്‍, പങ്കുവച്ച് തേജ്വസി സൂര്യ; ഒടുവില്‍ കേസ്

പരാതികൾ ഒരുപാട് എത്തിയതോടെ പൊലീസ് നാട്ടിലെ യുവാക്കളെ കൂടി ഉള്‍പ്പെടുത്തി തെരച്ചിൽ നടത്തി. വനത്തില്‍ തെരച്ചിലിനെത്തിയ പൊലീസ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പാലത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടിയത്. ആ ചാട്ടത്തിൽ ഇയാളുടെ കാൽ ഒടിയുകയും പൊലീസ് പിടിയിലാകുകയുമായിരുന്നു. കീലപൂങ്ങുടി സ്വദേശിയായ രാജ്കുമാറിനെതിരെ ഇത്തരം നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News