എൻ എം വിജയൻ കെപിസിസി പ്രസിഡന്റിന് 2022ൽ എഴുതിയ ഒരു കത്ത് കൂടി അന്വേഷണസംഘത്തിന് ലഭിച്ചു. മകന് എഴുതിയ കുറിപ്പും,കോൺഗ്രസ് നേതാക്കൾക്ക് നൽകിയ 8 പേജുള്ള കത്തിനും സംക്ഷിപ്ത വിവരങ്ങൾ ചേർത്ത കുറിപ്പിനും പുറമേ സുധാകരന് എഴുതിയ മറ്റൊരു കത്താണ് ഇപ്പോൾ പൊലീസിന് ലഭിച്ചത്.
എൻ എം വിജയന്റെ മരണം, ആത്മഹത്യാ പ്രേരണാക്കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയും പൊലീസ് ചോദ്യം ചെയ്യും. ഇപ്പോൾ പൊലീസിന് ലഭിച്ച കത്തിന്റെ വിവരങ്ങൾ ലഭിക്കാനും കൂടിയാണ് ചോദ്യം ചെയ്യുക.
Also Read: എൻ എം വിജയന്റെ മരണം;കെ സുധാകരനെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം
പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ .സമയബന്ധിത കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും ഇന്നലേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്യുകയും നിയമന ഇടപാട് രേഖകാള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Also Read: എന്‍എം വിജയന്റെയും മകന്റെയും മരണം; പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെ തുടരും
ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വ്യാഴം മുതല്‍ ശനിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here