വയനാട്ടിലെ കോൺഗ്രസിൻ്റെ നിയമന തട്ടിപ്പിൽ പൊലീസ് കേസെടുത്തു.ബത്തേരി പൊലീസാണ് നിയമനക്കോഴയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതിയിലാണ് കേസ്.
വഞ്ചന കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത് കേസിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ പ്രതികളാണ്.യുകെ പ്രേമൻ, സിടി ചന്ദ്രൻ, മണ്ണിൽ സക്കറിയ, ജോർജ് കുര്യൻ, എൻഎം വിജയൻ എന്നിവരാണ് പത്രോസിന്റെ പരാതിയിൽ പ്രതികൾ.
ALSO READ; ‘കപ്പ് എടുത്തൂട്ടാ…’ സ്വർണക്കപ്പ് ഗഡികൾക്ക്; തൃശൂരിനിന്ന് ആവേശപ്പൂരം
അതേസമയം വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. ഇരട്ടക്കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നും പരാതി പരിശോധിക്കാതിരുന്നത് കോഴപ്പണത്തിൽ വി ഡി സതീശനും കെ സുധാകരനും പങ്കുള്ളതുകൊണ്ടാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.ഐസി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.സാമ്പത്തിക ഇടപാട് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ENGLISH NEWS SUMMARY: The police have registered a case in Wayanad’s Congress recruitment scam. The FIR has been registered by the Bateri police in the recruitment committee.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here