ബമ്പറടിച്ചു; അഭയം തേടി എത്തിയ അതിഥി തൊഴിലാളി ബിര്‍ഷുവിനെ നാട്ടിലെത്തുംവരെ കാത്ത് കേരള പൊലീസ്

ബമ്പറടിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അതിഥി തൊഴിലാളിയെ നാട്ടിലെത്തുംവരെ കാത്ത് കേരള പൊലീസ്. ലോട്ടറിയടിച്ച് ലഭിച്ച പണം അക്കൗണ്ടിലേക്ക് എത്തിയതിന് പിന്നാലെ ബിര്‍ഷു നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. നാട്ടിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കി നല്‍കിയത് പൊലീസാണ്. നാട്ടിലെത്തിയ ശേഷം പൊലീസിനെ വിളിച്ച് സുരക്ഷിതമായി എത്തിയ കാര്യം ബിര്‍ഷു വിളിച്ചറിയിക്കുകയും ചെയ്തു.

also read- സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

കുടുംബം പുലര്‍ത്താനായാണ് പശ്ചിമബംഗാള്‍ സ്വദേശിയായ ബിര്‍ഷു കേരളത്തിലെത്തിയത്. അടുത്തിടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയാണ് ബിര്‍ഷുവിന് ലഭിച്ചത്. പണം കൈയില്‍ വരുമെന്നായപ്പോള്‍ സുരക്ഷതേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. അദ്ദേഹത്തിന്റെ സംരക്ഷണം പിന്നെ പൊലീസ് ഏറ്റെടുത്തിരുന്നു.

also  read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്കിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ലുലു മാളിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പൊലീസ് ഇടപെട്ട് അക്കൗണ്ട് എടുത്തു നല്‍കി. ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്നു പേടിച്ചാണ് ബിര്‍ഷു അന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. തമ്പാനൂര്‍ എസ്.എച്ച്.ഒ. പ്രകാശ് ഉടന്‍തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി ടിക്കറ്റ് ഏല്‍പ്പിച്ചു. ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. സുരക്ഷിത താമസവും ഒരുക്കിയശേഷമാണ് അന്ന് യാത്രയാക്കിയത്. നികുതിപ്പണം കുറവുചെയ്തതിനുശേഷമുള്ള 66 ലക്ഷം രൂപയാണ് ബിര്‍ഷുവിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News