സൗദിയില്‍ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീം എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളുമുണ്ട്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

അപകടത്തില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളും മഹാരാഷ്ട്ര, ഗുജറാത്ത് സ്വദേശികളുമുണ്ട്. പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News