ദില്ലി മെട്രോയില്‍ ഇനി യാത്രക്കാര്‍ വീഡിയോ ചിത്രീകരണം നടത്തരുതെന്നും ഡാന്‍സും റീല്‍സും ഷൂട്ട് ചെയ്യരുതെന്നും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ തീരുമാനമായി.
രണ്ടാഴ്ച്ച മുന്‍പ് ദില്ലി മെട്രോയില്‍ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുമെന്നും സിസിടിവി ക്യാമറകളില്ലാത്ത കോച്ചുകളില്‍ എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
ദില്ലി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്.
ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തി. കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here