താമരശ്ശേരിയിലെ പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പൊലീസ് മൈസൂരില്‍ പരിശോധന നടത്തി. ഷാഫിയുടെ സാനിധ്യത്തിലായിരുന്നു പരിശോധന. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൈസൂരില്‍ പരിശോധന നടത്തിയത്.
ഷാഫിയെ ബസ് കയറ്റി വിട്ടതെന്ന് കരുതുന്ന സ്ഥലത്തും ഷാഫി ബസ് ഇറങ്ങിയ മൈസൂരിലെ സ്റ്റാന്‍ഡിലുമായാണ് പരിശോധന നടന്നത്.
തടങ്കലില്‍ പാര്‍പ്പിച്ച അജ്ഞാത കേന്ദ്രത്തില്‍ നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൈസൂരില്‍ എത്തിയതെന്നാണ് ഷാഫി അന്വേഷണ സംഘത്തോട് പറഞ്ഞത്. മൈസൂരില്‍ എത്തിയ ശേഷം ഒരു കടക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് ഷാഫി ബന്ധുക്കളെ വിളിച്ചത്. നിലവില്‍ ഷാഫിയെ തട്ടികൊണ്ട് പോയ സംഘത്തിലെ പ്രധാനികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പറയുമ്പോഴും സ്വര്‍ണക്കടത്ത്, ഹവാലാ ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here