സിപിഐഎം പ്രവര്‍ത്തകനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. സാധുവായ പാർട്ടി പ്രവർത്തകനെയാണ് ലഹരി മാഫിയ കൊലപ്പെടുത്തിയതെന്നും വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ജോയ് പറഞ്ഞു:

സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യൽ ടീമിനെ പൊലീസ് നിയോഗിച്ചു. വെട്ടൂര്‍ സ്വദേശികളായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി, ആഷിര്‍ എന്നിവരാണ് പ്രതികള്‍. ഇതിൽ അഞ്ചാം പ്രതിയായ ആഷിറിനെ പൊലീസ് അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ബാക്കി നാലു പ്രതികളും ഒളിവിലാണ്. സൈതാലി നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ്. സാധുവായ പാർട്ടി പ്രവർത്തകനെയാണ് ലഹരി മാഫിയ കൊലപ്പെടുത്തിയതെന്നും വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ജോയ് പറഞ്ഞു.

also read: ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷനിലെ അധ്യാപകർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു

പള്ളിയുടെ പരിസരത്ത് ഷെഡ് കെട്ടി മദ്യപാനം നടത്തിയ പ്രതികളെ ചോദ്യം ചെയ്തിൻ്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഷാജഹാനെ കൊലപ്പെടുത്തിയത്. പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവായ റഹ്മാന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ഷാജഹാനെ ആക്രമിച്ചത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് വടിവാളും ഇരുമ്പ് കമ്പിയുമായി രണ്ടുപേരെയും മാരകമായി ആക്രമിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News