അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു ; അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ദേശീയപാത നിർമ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടളും കണ്ടെത്തിയത്.

Also Read; തൃശൂരില്‍ വയോധികനെ മരംമുട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വർഷത്തിലേറെയായി അടച്ചിട്ട കടമുറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്. തുടർന്ന് പൊലീസും ഫൊറൻസിക്ക് സംഘവും നടത്തിയ പരിശോധനയിലാണ് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിക്കും മറ്റ് ശരീരാവശിഷ്ടങ്ങൾക്കും ഏകദേശം ആറ് മാസത്തിലേറെ പഴക്കമുണ്ട്.പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. തലയോട്ടിക്ക് പുറമേ രണ്ട് കൈകളുടേയും വാരിയെല്ലിന്റേയും ഭാഗങ്ങളുമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Also Read; കുടുംബവഴക്കിനെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

ഒരു വർഷത്തിലേറെയായി അടച്ച കിടക്കുന്ന കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലായിരുന്നു. അത് കൊണ്ട് തന്നെ സമീപ പ്രദേശത്തുള്ള ആരും തന്നെ ഈ കടയുടെ പരിസരത്തേക്ക് വരാറുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ചോമ്പാല പോലീസും ഫോറൻസിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളുടെ കേസുകളുമായ് ബന്ധപ്പട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News