പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് രാഹുൽ വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കേസ് അന്വേഷിക്കുന്ന ഫറോക്ക് എ സി പി സാജു കെ അബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘം രാഹുലിൻ്റെ വീട്ടിലെത്തി സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും പ്രാഥമിക മൊഴിയും രേഖപ്പെടുത്തി.

Also Read: കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കാസർഗോഡ് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥ

പ്രതി രാഹുലിൻ്റെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സ്വഭാവ വൈകൃതങ്ങൾ മൂലമാണ് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കുടുംബം അറിയിച്ചു. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News