മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്

മാന്നാർ കൊലപാതക കേസിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെ കല കൊല്ലപ്പെട്ടു എന്നുള്ളതിനെ കൂടുതൽ സ്ഥിരീകരണം വന്നിരിക്കുകയാണ്.എങ്കിലും മൃതദേഹം കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അതേസമയം കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിരിക്കുകയാണ്. കൊലപാതകത്തിൽ മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്ക് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . 14 വർഷം മുൻപ് രാത്രിയിലാണ് കലയുടെ മൃതദേഹവുമായി മൂന്നുപേർ തന്നെ സമീപിച്ചതെന്ന് മാന്നാർ സ്വദേശിയായ 70 കാരന്റെ വെളിപ്പെടുത്തൽ.

കലയെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഇരുത്തിയിരിക്കുകയായിരുന്നു കഴുത്തിൽ ഷാൾ ഉണ്ടായിരുന്നു ഒപ്പം ജിനുവും പ്രമോദും ഉണ്ടായിരുന്നു മറ്റൊരാൾ ഇരുട്ടത്ത് മാറി നിൽപ്പുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്ന. കാറിനുള്ളിൽ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള മൺവെട്ടി അടക്കമുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും 70 കാരനായ സോമൻ പറയുന്നു.

also read: ‘ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News