കസ്റ്റഡിയിലാവര്‍ മുമ്പ് തന്നെ പൊലീസ് നിരീക്ഷണത്തില്‍ ; റെജിയുടെ മൊഴി രേഖപ്പെടുത്തുന്നു

കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറുവയസുകാരിയുടെ പിതാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. റെജിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നാട്ടുകാരുമായി ബന്ധം പുലര്‍ത്താത്ത സാമ്പത്തികമായി നല്ല നിലയിലുള്ള വ്യക്തിയാണ് പത്മകുമാര്‍. ഇയാള്‍ക്ക് ചിറക്കരയില്‍ ഫാം ഉണ്ടെന്നും ഇതിന് സമീപം ഓടിട്ട വീടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലായവര്‍ മുമ്പ് തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. റെജിയെയും കുടൂംബത്തെയും ഭയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ALSO READ: തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ മുന്‍വൈരാഗ്യം ; പിടിയിലായത് പത്മകുമാറും ഭാര്യയും മകളും

തട്ടിക്കൊണ്ടു പോയ രാത്രി ഓടിട്ട വീട്ടിലാണ് താമസിപ്പിച്ചതെന്ന മൊഴി കുട്ടി നല്‍കിയിരുന്നു. എന്‍ജിനീയറിംഗ് ബിരുദദാരിയാണ് പത്മകുമാര്‍. പ്രതികള്‍ അറസ്റ്റിലായവര്‍ തന്നെയെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിടിയിലായവരെ മൂന്നു മുറികളിലായാണ് ചോദ്യം ചെയ്യുന്നത്. കൂടുതല്‍ പ്രതികളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News