മൈനാഗപ്പള്ളി അപകടം; കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം

കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം. അപകട സമയത്ത് പ്രതികൾ സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഒന്നാം പ്രതി അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിലാണ് കാർ. അപകട ശേഷം ഓൺലൈൻ വഴി കാറിന്റെ ഇൻഷുറൻസ് പുതുക്കി എന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.

Also Read: പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ജമ്മു കാശ്മീർ ഇന്ന് വിധിയെഴുതും

അതേസമയം പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ചെയ്തി ക്രൂരമെന്നും, സ്കൂട്ടർ യാത്രകാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ വണ്ടി കയറ്റി ഇറക്കിയതെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി ബോണറ്റിൽ വീണതിന് ശേഷവും കയറ്റി ഇറക്കി വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമം. തന്നെ ആരെങ്കിലും കണ്ടാൽ നാണകേടാകും പെട്ടെന്ന് വണ്ടി എടുക്കെന്ന് ഡോക്ടർ ശ്രീകുട്ടി പറഞ്ഞു.

Also Read: വയനാട് ദുരന്തത്തിലെ ചെലവുകൾ സംബന്ധിച്ച വ്യാജവാർത്ത; സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്ക്: സിപിഐഎം

ഡോക്ടർ ആയിട്ടും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല.അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യ ലഹരിയിൽ ആയിരുന്നു. രണ്ട് പേരും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പ്രതികൾ പരിചയപ്പെട്ടത് നാല് മാസം മുമ്പ് ആശുപത്രിയിൽ വെച്ച്. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News