മാന്നാർ കൊലപാതകം; അനിലിന്റെ പഴയകാല ജോലികളെയും ബന്ധങ്ങളെയും അന്വേഷിച്ച് പൊലീസ്

മാന്നാർ കൊലപാതക കേസിലെ പ്രതിയെ ഉടൻ നാട്ടിലെത്തിക്കും എന്ന് പൊലീസ്. അനിലിന്റെ പഴയ സൗഹൃദങ്ങളെ പറ്റിയും ബന്ധങ്ങളെ പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചു. വർഷങ്ങൾക്കു മുൻപ് അനിൽ ചെയ്തിരുന്ന ജോലികളും ആ ബന്ധങ്ങളെയും ആണ് അന്വേഷിച്ചു വരുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ചില നിർണായക സൂചനകൾ ലഭിച്ചതായാണ് സൂചന. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്ത് വരുന്നു ഇവരെ എട്ടിന് കോടതിയിൽ ഹാജരാക്കും.

ALSO READ: യൂറോ കപ്പ്;സെമിയിലേക്ക് സ്പെയിൻ, പുറത്തേക്ക് ജർമനി

അതേസമയം പ്രതികൾ മൂന്ന് പേര് കസ്റ്റഡിയിൽ ആണ്. പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുകയാണ്. കൊലപാതകം നടന്ന സമയവും സന്ദ‍ർഭവും തമ്മിൽ ചേരുന്നതല്ല പ്രതികളുടെ മൊഴികൾ. നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടണമെങ്കിൽ, അനിലിനെ കൂടി അറസ്റ്റ് ചെയ്യണം.പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

ALSO READ: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News