മൊഴിയിൽ പൊരുത്തകേടുകൾ; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കും

ഓം പ്രകാശിനെതിരായ ലഹരി മരുന്നു കേസിൽ ശ്രീനാഥ് ഭാസിയുടേയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇരുവരും നൽകിയ മൊഴിയിൽ പൊരുത്തകേടുകൾ ഉള്ള സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾ പുന:പരിശോധിക്കുന്നത്.

ALSO READ: ബീന ആന്റണി ഒന്നാം പ്രതി; യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ താരങ്ങൾക്കെതിരെ കേസ്

ബിനു ജോസഫിന്റെയും – ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് നേരത്തെ സംശയം തോന്നിയിരുന്നു.ബിനു ജോസഫിന് പണം കടം നൽകിയതാണെന്നയിരുന്നു ശ്രീനാഥ് ഭാസിയുടെ മൊഴി. ബിസിനസ് ആവശ്യങ്ങൾക്ക് വാങ്ങിയെന്നാണ് ബിനു ജോസഫിന്റെ മൊഴി. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യവം പൊലീസ് പരിശോധിക്കും. എന്നാൽ ശ്രീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ.ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും മരട് പൊലീസ് ചോദ്യം ചെയ്തത്. 5 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here