എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സിഐക്കെതിരെ അന്വേഷണം

എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സിഐക്കെതിരെ അന്വേഷണം. തൃശൂര്‍ നെടുപുഴ സിഐ ടി ജി ദിലീപിനെതിരെയാണ് അന്വേഷണം നടത്തുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

also read- അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചെന്ന പരാതി: നഴ്‌സിനെതിരെ നടപടി

പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന കേസില്‍ എസ് ഐ ടി ആര്‍ ആമോദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വഴിയരികില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴാണ് മദ്യപിച്ചെന്നാരോപിച്ച് ആമോദിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ ടി ജി ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ആമോദിനെതിരെയെടുത്തത് കള്ളക്കേസാണെന്നാണ് സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

also read- കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News