ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ വിദ്യാർഥിനി അമ്മു സജീവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയും, ജീവനക്കാർക്കെതിരെ കേസെടുത്തതിൽ തൃപ്തിയുണ്ടെന്ന് വിദ്യാർഥിനിയുടെ പിതാവ്.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നതിന് തെളിവാണ് അമ്മുവിൻ്റെ കുടുംബം നൽകിയ രണ്ടു പരാതികളിലും നടപടി ഉണ്ടായത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടെന്നും അമ്മുവിൻറെ അച്ഛൻ സജീവ് പറഞ്ഞു.
Also Read: പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഭീകരം: സുഭാഷിണി അലി
ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ അച്ഛൻ സജീവ് നൽകിയ പരാതിയിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടർമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കുമെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു.
നവംബർ 15നാണ് പോത്തൻകോട് അയിരൂപ്പാറ രാമപുരത്ത് പൊയ്ക ശിവം വീട്ടിൽ അമ്മു പത്തനംതിട്ട താഴെവെട്ടിപ്രത്തെ സ്വകാര്യ ഹോസ്‌റ്റൽ കെട്ടിടത്തിൻ്റെ മുകളിൽനിന്ന് ചാടി മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here