‘തോമസ് കെ തോമസിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു; സുരക്ഷയൊരുക്കുന്നതിന് നടപടി സ്വീകരിച്ചു’: മുഖ്യമന്ത്രി

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തോമസ് കെ തോമിന്റെ പരാതി ഡിജിപിക്ക് ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി പരാതി.

Also read- മകൻ വേണമെന്ന ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി

ക്രമസമാധാന ചുമതലയുള്ള എഡിജിപി മുഖാന്തിരം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു. അതിന്മേല്‍ അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. വിന്‍സന്റിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Also read- അമിതവേഗതയില്‍ എത്തിയ കാര്‍ ലാൻഡ് ചെയ്തത് വീടിന്റെ രണ്ടാം നിലയിൽ

മുന്‍പ് എംഎല്‍എ നല്‍കിയ പരാതിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയതില്‍ പൊലീസിന്റെ ഭാഗത്ത് തുടര്‍നടപടി ആവശ്യമില്ലായെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പൊലീസിന്റെ പ്രത്യേകതകളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാനും പൊലീസിനു ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവര്‍ രക്ഷപ്പെടില്ല എന്ന് ഉറപ്പാവുന്ന അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു. എംഎല്‍എ. നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി കൈക്കൊള്ളുന്നതിനും, എംഎല്‍എയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News