തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയെ വാങ്ങിയ യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ താന്‍ പ്രസവിച്ചതാണെന്നായിരുന്നു യുവതി ആദ്യം മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. യുവതിയുടെ മൊഴിയില്‍ അവ്യക്തത തുടരുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മയെ രണ്ട് വര്‍ഷമായി അറിയാമെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ജോലി സ്ഥലത്തു വച്ച് പരിചയപ്പെട്ടതാണെന്നും ഈ സൗഹൃദം പിന്നീട് വളര്‍ന്നതാണെന്നും യുവതി പറയുന്നു. കുഞ്ഞിനെ താന്‍ പ്രസവിച്ചതാണെന്ന് ആദ്യം പറയുകയും പിന്നീട് തിരുത്തുകയും ചെയ്തതോടെ യുവതിയുടെ തുടര്‍ന്നുള്ള മൊഴികളും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇന്നലെയാണ് തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം പുറലോമറിയുന്നത്. സംഭവം ആസൂത്രിതമാണെന്ന് ഇന്നലെ തന്നെ വിവരം പുറത്തുവന്നിരുന്നു. പസവത്തിനായി അഡ്മിറ്റ് ആയപ്പോള്‍ യുവതി ആശുപത്രിക്ക് നല്‍കിയത് തെറ്റായ വിവരങ്ങളായിരുന്നു. പ്രസവത്തിനായി യുവതി അഡ്മിറ്റ് ആയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയുടെ പേരിലായിരുന്നു. മേല്‍വിലാസം നല്‍കിയതും കുട്ടിയെ വാങ്ങിയവരുടെ പേരിലാണ് എന്നായിരുന്നു വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here