തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. ബൈക്കിന് വഴി നൽകവെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും നീന്തി രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത് .
സംരക്ഷണഭിത്തിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് നിയന്ത്രണം വിട്ടാണ് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. വിവരം അറിഞ്ഞ് ചാക്കയിൽനിന്ന് അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥലത്തെത്തി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പൊലീസ് ജീപ്പ് കരയ്ക്ക് എത്തിച്ചത്.
എതിരെ വന്ന ബൈക്കിന് സൈഡ് നൽകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പാർവതി പുത്തനാറിൽ വെള്ളം കുറവായതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ജീപ്പ് മറിയുന്ന ശബ്ദംകേട്ട് സമീപവാസികൾ ഉറക്കമുണർന്ന് സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും പൊസീസുകാർ നീന്തി കരയ്ക്ക് എത്തിയിരുന്നു.
Kerala Police, Thiruvananthapuram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here