കൊച്ചി നഗരത്തിൽ പൊലീസിന്റെ രാത്രികാല പരിശോധന തുടരുന്നു. ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ വീണ്ടും രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയത്. നിരവധി കേസുകളാണ് പരിശോധനയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തത്.
Also read:25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന ത്രില്ലിലാണ് വിശാൽ
ലഹരിയിടപാടുകൾ തടയുക, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൊച്ചി നഗരത്തിലെ രാത്രി കാല പരിശോധന തുടരുന്നത്. സെൻട്രൽ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ 37 പേരാണ് അറസ്റ്റിലായത്. മയക്കു മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വക്കൽ, മദ്യപിച്ചു വാഹനം ഓടിക്കൽ, പൊതു സ്ഥലത്തെ മദ്യപാനം തുടങ്ങി വകുപ്പുകളിലാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also read:എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്: കെ എൻ ബാലഗോപാൽ
വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആണ് പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 105 പൊലീസുകാരും യോദ്ധാവ്, ബോംബ് സ്‌ക്വാഡ്, ഡാന്‍സാഫ് എന്നീ സ്‌ക്വാഡുകളും പങ്കാളികളായി. വൈറ്റില, മറൈൻ ഡ്രൈവ്, പനമ്പിള്ളി നഗർ, കെ എസ് ആർ ടി സി സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, അംബേദ്കർ സ്റ്റേഡിയം തുടങ്ങി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here