യുപിയിൽ യുവതിയെ പീഡിപ്പിച്ച പൊലീസുകാരനും സഹോദരനും അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശിൽ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റിൽ. സഹറൻപൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും സഹോദരനെതിരെയും രംഗത്തുവന്നത്.

പ്രതിയായ പൊലീസുകാരൻ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് യുവതിയെ പല ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ആറ് മാസം മുൻപ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുമെന്ന നിലപാട് എടുത്തപ്പോൾ താൻ വിവാഹം ചെയ്യുമെന്ന് യുവതിക്ക് ഉറപ്പ് എഴുതി നൽകി. എന്നാൽ വാക്ക് പാലിക്കാത്തത് ചോദ്യം ചെയ്ത യുവതിയെ പൊലീസുകാരനും സഹോദരനും ചേർന്ന് വീണ്ടും പീഡിപ്പിച്ചു.

ഇതിനിടെ യുവതി രണ്ട് തവണ ഗർഭിണിയായി. ഇതോടെ പൊലീസുകാരൻ തന്നെ തഴയാൻ തുടങ്ങിയെന്നും യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ യുവതി പറയുന്നു. തനിക്ക് നീതി ലഭിക്കണമെന്നും പ്രതി പൊലീസുകാരനായതുകൊണ്ട് സ്വാധീനമുണ്ടാകുമെന്നും യുവതി പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News