ഡ്യൂട്ടി മറന്ന് നൃത്തച്ചുവടുകളുമായി എസ്‌ഐ; വീഡിയോ

ഡ്യൂട്ടി മറന്ന് നൃത്തച്ചുവടുകളുമായി എസ് ഐ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. ഒടുവില്‍ നാട്ടുകാര്‍ എസ് ഐ പിടിച്ചു മാറ്റി. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.

ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തന്‍പാറ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിയ്ക്കുകയായിരുന്നു

നൃത്തം നീണ്ടു പോയതോടെ, നാട്ടുകാര്‍ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News